ഫോക്കസ് തോടന്നൂർ 2030
October 15, 2026
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഫോക്കസ് തോടന്നൂർ 2030- സമഗ്ര വികസന സെമിനാർ മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി കെ അഷ്റഫ് സെമിനാറിൽ അധ്യക്ഷത വഹിച്ചു വികസന പദ്ധതികളുടെ സമീപനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫസർ ടി പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി പ്രഭാകരൻ, ദിൻഷ കെ, ആസ്യ ടീച്ചർ, എൽ വി രാമകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ദിനേശൻ , പി. സി. ഷീബ, ബ്ലോക്ക് വൈസ്പ്രസിഡണ്ട് നസീമ തട്ടാം കുനിയിൽ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, പി.കെ ദിവാകരൻ മാസ്റ്റർ, ശ്രീജിത്ത് എടത്തട്ട, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ആയാടത്തിൽ രവീന്ദ്രൻ ,രാമദാസ് മണലേരി ,ടി മോഹൻ ദാസ് , വള്ളിൽ ശാന്ത,എന്നിവർ ആശംസ പ്രസംഗം നടത്തി.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ അടുത്ത അഞ്ചു വർഷക്കാലം നടത്താൻ ഉദ്ദേശിക്കുന്ന സമഗ്ര വികസന പദ്ധതികളെ സംബന്ധിച്ച് 13 വിഷയ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും ക്രോഡീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹൻരാജ് നന്ദി പ്രകാശിപ്പിച്ചു.