ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 2 മുതൽ ഒക്ടോബർ 16 വരെ
October 16, 2026
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഒക്ടോബർ 16 വരെ ഐക്യദാർഢ്യ പക്ഷാചരണമായി ആചരിച്ചു വരികയാണ്. ഇതിൻറെ ഭാഗമായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തോടന്നൂർ ബ്ലോക്ക് തല പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീജ തറവുട്ടത്ത് അധ്യക്ഷത വഹിച്ചു . പട്ടികജാതി വികസന ഓഫീസിലെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്കായി ശ്രീ ബൈജു പാലയാട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിന് എസ്.സി.ഡി.ഒ വിചിത്ര സ്വാഗതം പറയുകയും എസ് സി പ്രമോട്ടർ ആയ അമൃത ആശംസ അർപ്പിക്കുകയും ചെയ്തു. മുൻ പ്രമോട്ടർ ആയ ഷൈജ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.